John 11: 5-16

John 11: 5-16
  • 5 ) Now Jesus loved Martha, and her sister, and Lazarus.

  • 6 ) When he had heard therefore that he was sick, he abode two days still in the same place where he was.

  • 7 ) Then after that says he to his disciples, Let us go into Judaea again.

  • 8 ) His disciples say unto him, Master, the Jews of late sought to stone you, and go you thither again?

  • 9 ) Jesus answered, Are there not twelve hours in the day? If any man walk in the day, he stumbles not, because he sees the light of this world.

  • 10 ) But if a man walk in the night, he stumbles, because there is no light in him.

  • 11 ) These things said he: and after that he says unto them, Our friend Lazarus sleeps, but I go, that I may awake him out of sleep.

  • 12 ) Then said his disciples, Lord, if he sleep, he shall do well.

  • 13 ) Nevertheless Jesus spoke of his death: but they thought that he had spoken of taking of rest in sleep.

  • 14 ) Then said Jesus unto them plainly, Lazarus is dead.

  • 15 ) And I am glad for your sakes that I was not there, to the intent all of you may believe, nevertheless let us go unto him.

  • 16 ) Then said Thomas, which is called Didymus, unto his fellow disciples, Let us also go, that we may die with him.

John 11: 5-16
  • 5 ) യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.

  • 6 ) എന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു.

  • 7 ) അതിന്റെ ശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.

  • 8 ) ശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾതന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ, നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.

  • 9 ) അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.

  • 10 ) രാത്രിയിൽ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.

  • 11 ) ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു, എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.

  • 12 ) ശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.

  • 13 ) യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു, ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.

  • 14 ) അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി,

  • 15 ) ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു, നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ, എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.

  • 16 ) ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.