Luke 1: 5-23

Luke 1: 5-23
  • 5 ) THERE was in the days of Herod, the king of Judaea, a certain priest named Zacharias, of the course of Abia: and his wife was of the daughters of Aaron, and her name was Elisabeth.

  • 6 ) And they were both righteous before God, walking in all the commandments and ordinances of the Lord blameless.

  • 7 ) And they had no child, because that Elisabeth was barren, and they both were now well stricken in years.

  • 8 ) And it came to pass, that while he executed the priest's office before God in the order of his course,

  • 9 ) According to the custom of the priest's office, his lot was to burn incense when he went into the temple of the Lord.

  • 10 ) And the whole multitude of the people were praying without at the time of incense.

  • 11 ) And there appeared unto him an angel of the Lord standing on the right side of the altar of incense.

  • 12 ) And when Zacharias saw him, he was troubled, and fear fell upon him.

  • 13 ) But the angel said unto him, Fear not, Zacharias: for your prayer is heard, and your wife Elisabeth shall bear you a son, and you shall call his name John.

  • 14 ) And you shall have joy and gladness, and many shall rejoice at his birth.

  • 15 ) For he shall be great in the sight of the Lord, and shall drink neither wine nor strong drink, and he shall be filled with the Holy Spirit, even from his mother's womb.

  • 16 ) And many of the children of Israel shall he turn to the Lord their God.

  • 17 ) And he shall go before him in the spirit and power of Elijah, to turn the hearts of the fathers to the children, and the disobedient to the wisdom of the just, to make ready a people prepared for the Lord.

  • 18 ) And Zacharias said unto the angel, Whereby shall I know this? for I am an old man, and my wife well stricken in years.

  • 19 ) And the angel answering said unto him, I am Gabriel, that stand in the presence of God, and am sent to speak unto you, and to show you these glad tidings.

  • 20 ) And, behold, you shall be dumb, and not able to speak, until the day that these things shall be performed, because you believe not my words, which shall be fulfilled in their season.

  • 21 ) And the people waited for Zacharias, and marvelled that he tarried so long in the temple.

  • 22 ) And when he came out, he could not speak unto them: and they perceived that he had seen a vision in the temple: for he beckoned unto them, and remained speechless.

  • 23 ) And it came to pass, that, as soon as the days of his ministration were accomplished, he departed to his own house.

Luke 1: 5-23
  • 5 ) യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു, അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു, അവൾക്കു എലീശബെത്ത് എന്നു പേർ.

  • 6 ) ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.

  • 7 ) എലീശബെത്ത് മച്ചിയാകകൊണ്ടു അവർക്കു സന്തതി ഇല്ലാഞ്ഞു, ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.

  • 8 ) അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:

  • 9 ) പൌരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു.

  • 10 ) ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

  • 11 ) അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നിൽക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.

  • 12 ) സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.

  • 13 ) ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ, നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും, അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.

  • 14 ) നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും, അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.

  • 15 ) അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും, വീഞ്ഞും മദ്യവും കുടിക്കയില്ല, അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.

  • 16 ) അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.

  • 17 ) അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.

  • 18 ) സെഖര്യാവു ദൂതനോടു, ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.

  • 19 ) ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു, നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.

  • 20 ) തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.

  • 21 ) ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപെട്ടു.

  • 22 ) അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല, അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞു, അവൻ അവർക്കു ആഗ്യം കാട്ടി ഊമനായി പാർത്തു.

  • 23 ) അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.