Ephesians 4: 1-7

Ephesians 4: 1-7
  • 1 ) I therefore, the prisoner of the Lord, plead to you that all of you walk worthy of the vocation wherewith all of you are called,

  • 2 ) With all lowliness and meekness, with longsuffering, forbearing one another in love,

  • 3 ) Endeavouring to keep the unity of the Spirit in the bond of peace.

  • 4 ) There is one body, and one Spirit, even as all of you are called in one hope of your calling,

  • 5 ) One Lord, one faith, one baptism,

  • 6 ) One God and Father of all, who is above all, and through all, and in you all.

  • 7 ) But unto every one of us is given grace according to the measure of the gift of Christ.

Ephesians 4: 1-7
  • 1 ) കർത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം

  • 2 ) പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും

  • 3 ) ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ.

  • 4 ) നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു,

  • 5 ) കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും

  • 6 ) എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.

  • 7 ) എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.