Matthew 11: 18-30

Matthew 11: 18-30
  • 18 ) For John came neither eating nor drinking, and they say, He has a devil.

  • 19 ) The Son of man came eating and drinking, and they say, Behold a man gluttonous, and a wine indulger, a friend of publicans and sinners. But wisdom is justified of her children.

  • 20 ) Then began he to reproach the cities wherein most of his mighty works were done, because they repented not:

  • 21 ) Woe unto you, Chorazin! woe unto you, Bethsaida! for if the mighty works, which were done in you, had been done in Tyre and Sidon, they would have repented long ago in sackcloth and ashes.

  • 22 ) But I say unto you, It shall be more tolerable for Tyre and Sidon at the day of judgment, than for you.

  • 23 ) And you, Capernaum, which are exalted unto heaven, shall be brought down to hell: for if the mighty works, which have been done in you, had been done in Sodom, it would have remained until this day.

  • 24 ) But I say unto you, That it shall be more tolerable for the land of Sodom in the day of judgment, than for you.

  • 25 ) At that time Jesus answered and said, I thank you, O Father, Lord of heaven and earth, because you have hid these things from the wise and prudent, and have revealed them unto babes.

  • 26 ) Even so, Father: for so it seemed good in your sight.

  • 27 ) All things are delivered unto me of my Father: and no man knows the Son, but the Father, neither knows any man the Father, save the Son, and he to whomsoever the Son will reveal him.

  • 28 ) Come unto me, all you that labour and are heavy laden, and I will give you rest.

  • 29 ) Take my yoke upon you, and learn of me, for I am meek and lowly in heart: and all of you shall find rest unto your souls.

  • 30 ) For my yoke is easy, and my burden is light.

Matthew 11: 18-30
  • 18 ) യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു, അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു.

  • 19 ) മുനഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു, തിന്നിയും കുടിയനുമായ മനുഷ്യൻ, ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു, ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.”

  • 20 ) പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി:

  • 21 ) “കോരസീനേ, നിനക്കു ഹാ കഷ്ടം, ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം, നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.

  • 22 ) എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  • 23 ) നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും, നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു.

  • 24 ) എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  • 25 ) ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.

  • 26 ) അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു.

  • 27 ) എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു, പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല, പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.

  • 28 ) അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.

  • 29 ) ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ, എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.

  • 30 ) എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”