1 samuel 2: 1-11

1 samuel 2: 1-11
  • 1 ) And Hannah prayed, and said, My heart rejoices in the LORD, mine horn is exalted in the LORD: my mouth is enlarged over mine enemies, because I rejoice in your salvation.

  • 2 ) There is none holy as the LORD: for there is none beside you: neither is there any rock like our God.

  • 3 ) Talk no more so exceeding proudly, let not arrogancy come out of your mouth: for the LORD is a God of knowledge, and by him actions are weighed.

  • 4 ) The bows of the mighty men are broken, and they that stumbled are girded with strength.

  • 5 ) They that were full have hired out themselves for bread, and they that were hungry ceased: so that the barren has born seven, and she that has many children is waxed feeble.

  • 6 ) The LORD kills, and makes alive: he brings down to the grave, and brings up.

  • 7 ) The LORD makes poor, and makes rich: he brings low, and lifts up.

  • 8 ) He raises up the poor out of the dust, and lifts up the beggar from the dunghill, to set them among princes, and to make them inherit the throne of glory: for the pillars of the earth are the LORD's, and he has set the world upon them.

  • 9 ) He will keep the feet of his saints, and the wicked shall be silent in darkness, for by strength shall no man prevail.

  • 10 ) The adversaries of the LORD shall be broken to pieces, out of heaven shall he thunder upon them: the LORD shall judge the ends of the earth, and he shall give strength unto his king, and exalt the horn of his anointed.

  • 11 ) And Elkanah went to Ramah to his house. And the child did minister unto the LORD before Eli the priest.

1 samuel 2: 1-11
  • 1 ) അനന്തരം ഹന്നാ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു, എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു, എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു, നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.

  • 2 ) യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല, നീ അല്ലാതെ ഒരുത്തനുമില്ലല്ലോ, നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.

  • 3 ) ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു, നിങ്ങളുടെ വായിൽനിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം, അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.

  • 4 ) വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു, ഇടറിയവരോ ബലം ധരിക്കുന്നു.

  • 5 ) സമ്പന്നർ ആഹാരത്തിന്നായി കൂലിക്കു നില്ക്കുന്നു, വിശന്നവർ വിശ്രമം പ്രാപിക്കുന്നു, മച്ചി ഏഴു പ്രസവിക്കുന്നു, പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.

  • 6 ) യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു,

  • 7 ) യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു, അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.

  • 8 ) അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു, അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു, പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ, ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.

  • 9 ) തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു, ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു, സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.

  • 10 ) യഹോവയോടു എതിർക്കുന്നവൻ തകർന്നുപോകുന്നു, അവൻ ആകാശത്തുനിന്നു അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു, തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു, തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു.

  • 11 ) പിന്നെ എൽക്കാനാ രാമയിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവെക്കു ശുശ്രൂഷചെയ്തു പോന്നു.