Acts 18: 1-11

Acts 18: 1-11
  • 1 ) After these things Paul departed from Athens, and came to Corinth,

  • 2 ) And found a certain Jew named Aquila, born in Pontus, lately come from Italy, with his wife Priscilla, (because that Claudius had commanded all Jews to depart from Rome:) and came unto them.

  • 3 ) And because he was of the same craft, he abode with them, and wrought: for by their occupation they were tentmakers.

  • 4 ) And he reasoned in the synagogue every sabbath, and persuaded the Jews and the Greeks.

  • 5 ) And when Silas and Timotheus were come from Macedonia, Paul was pressed in the spirit, and testified to the Jews that Jesus was Christ.

  • 6 ) And when they opposed themselves, and blasphemed, he shook his raiment, and said unto them, Your blood be upon your own heads, I am clean, from henceforth I will go unto the Gentiles.

  • 7 ) And he departed thence, and entered into a certain man's house, named Justus, one that worshipped God, whose house joined hard to the synagogue.

  • 8 ) And Crispus, the chief ruler of the synagogue, believed on the Lord with all his house, and many of the Corinthians hearing believed, and were baptized.

  • 9 ) Then spoke the Lord to Paul in the night by a vision, Be not afraid, but speak, and hold not your peace:

  • 10 ) For I am with you, and no man shall set on you to hurt you: for I have much people in this city.

  • 11 ) And he continued there a year and six months, teaching the word of God among them.

Acts 18: 1-11
  • 1 ) അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു.

  • 2 ) യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.

  • 3 ) തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു, തൊഴിലോ കൂടാരപ്പണിയായിരുന്നു.

  • 4 ) എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.

  • 5 ) ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു.

  • 6 ) അവർ എതിർ പറയുകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങൾ തന്നേ ഉത്തരവാദികൾ, ഞാൻ നിർമ്മലൻ: ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്നു അവരോടു പറഞ്ഞു.

  • 7 ) അവൻ അവിടം വിട്ടു തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു, അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.

  • 8 ) പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു, കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.

  • 9 ) രാത്രിയിൽ കർത്താവു ദർശനത്തിൽ പൌലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക, മിണ്ടാതിരിക്കരുതു,

  • 10 ) ഞാൻ നിന്നോടുകൂടെ ഉണ്ടു, ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല, ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.

  • 11 ) അങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.