John 3: 1-8

John 3: 1-8
  • 1 ) There was a man of the Pharisees, named Nicodemus, a ruler of the Jews:

  • 2 ) The same came to Jesus by night, and said unto him, Rabbi, we know that you are a teacher come from God: for no man can do these miracles that you do, except God be with him.

  • 3 ) Jesus answered and said unto him, Verily, verily, I say unto you, Except a man be born again, he cannot see the kingdom of God.

  • 4 ) Nicodemus says unto him, How can a man be born when he is old? can he enter the second time into his mother's womb, and be born?

  • 5 ) Jesus answered, Verily, verily, I say unto you, Except a man be born of water and of the Spirit, he cannot enter into the kingdom of God.

  • 6 ) That which is born of the flesh is flesh, and that which is born of the Spirit is spirit.

  • 7 ) Marvel not that I said unto you, All of you must be born again.

  • 8 ) The wind blows where it decides, and you hear the sound thereof, but can not tell whence it comes, and where it goes: so is every one that is born of the Spirit.

John 3: 1-8
  • 1 ) പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.

  • 2 ) അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു, ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.

  • 3 ) യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു, പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.

  • 4 ) നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.

  • 5 ) അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

  • 6 ) ജഡത്താൽ ജനിച്ചതു ജഡം ആകുന്നു, ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

  • 7 ) നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.

  • 8 ) കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു, അതിന്റെ ശബ്ദം നീ കേൾക്കുന്നു, എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല, ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.