Acts 16: 19-34

Acts 16: 19-34
  • 19 ) And when her masters saw that the hope of their gains was gone, they caught Paul and Silas, and drew them into the marketplace unto the rulers,

  • 20 ) And brought them to the magistrates, saying, These men, being Jews, do exceedingly trouble our city,

  • 21 ) And teach customs, which are not lawful for us to receive, neither to observe, being Romans.

  • 22 ) And the multitude rose up together against them: and the magistrates rent off their clothes, and commanded to beat them.

  • 23 ) And when they had laid many stripes upon them, they cast them into prison, charging the jailor to keep them safely:

  • 24 ) Who, having received such a charge, thrust them into the inner prison, and made their feet fast in the stocks.

  • 25 ) And at midnight Paul and Silas prayed, and sang praises unto God: and the prisoners heard them.

  • 26 ) And suddenly there was a great earthquake, so that the foundations of the prison were shaken: and immediately all the doors were opened, and every one's bands were loosed.

  • 27 ) And the keeper of the prison awaking out of his sleep, and seeing the prison doors open, he drew out his sword, and would have killed himself, supposing that the prisoners had been fled.

  • 28 ) But Paul cried with a loud voice, saying, Do yourself no harm: for we are all here.

  • 29 ) Then he called for a light, and sprang in, and came trembling, and fell down before Paul and Silas,

  • 30 ) And brought them out, and said, Sirs, what must I do to be saved?

  • 31 ) And they said, Believe on the Lord Jesus Christ, and you shall be saved, and your house.

  • 32 ) And they spoke unto him the word of the Lord, and to all that were in his house.

  • 33 ) And he took them the same hour of the night, and washed their stripes, and was baptized, he and all his, immediately.

  • 34 ) And when he had brought them into his house, he set food before them, and rejoiced, believing in God with all his house.

Acts 16: 19-34
  • 19 ) അവളുടെ യജമാനന്മാര്‍ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി

  • 20 ) അധിപതികളുടെ മുമ്പിൽ നിർത്തി, യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി,

  • 21 ) റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.

  • 22 ) പുരുഷാരവും അവരുടെ നേരെ ഇളകി, അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.

  • 23 ) അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോടു അവരെ സൂക്ഷമത്തോടെ കാപ്പാൻ കല്പിച്ചു.

  • 24 ) അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി.

  • 25 ) അർദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു: തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

  • 26 ) പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു -

  • 27 ) കരാഗൃഹപ്രമാണി ഉറക്കുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ ഉറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്ക്കളഞ്ഞു. എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.

  • 28 ) അപ്പോൾ പൌലൊസ്: നിനക്കു ഒരു ദോഷവും ചെയ്യരുതു, ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

  • 29 ) അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുകൊണ്ടു പൌലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു.

  • 30 ) അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.

  • 31 ) കർത്താവായ യേശുവിൽ വിശ്വസിക്ക, എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.

  • 32 ) പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.

  • 33 ) അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി, താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.

  • 34 ) പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.