Genesis 45: 1-15

Genesis 45: 1-15
  • 1 ) Then Joseph could not refrain himself before all them that stood by him, and he cried, Cause every man to go out from me. And there stood no man with him, while Joseph made himself known unto his brethren.

  • 2 ) And he wept aloud: and the Egyptians and the house of Pharaoh heard.

  • 3 ) And Joseph said unto his brethren, I am Joseph, does my father yet live? And his brethren could not answer him, for they were troubled at his presence.

  • 4 ) And Joseph said unto his brethren, Come near to me, I pray you. And they came near. And he said, I am Joseph your brother, whom all of you sold into Egypt.

  • 5 ) Now therefore be not grieved, nor angry with yourselves, that all of you sold me here: for God did send me before you to preserve life.

  • 6 ) For these two years has the famine been in the land: and yet there are five years, in the which there shall neither be earring nor harvest.

  • 7 ) And God sent me before you to preserve you a posterity in the earth, and to save your lives by a great deliverance.

  • 8 ) So now it was not you that sent me here, but God: and he has made me a father to Pharaoh, and lord of all his house, and a ruler throughout all the land of Egypt.

  • 9 ) Haste all of you, and go up to my father, and say unto him, Thus says your son Joseph, God has made me lord of all Egypt: come down unto me, tarry not:

  • 10 ) And you shall dwell in the land of Goshen, and you shall be near unto me, you, and your children, and your children's children, and your flocks, and your herds, and all that you have:

  • 11 ) And there will I nourish you, for yet there are five years of famine, lest you, and your household, and all that you have, come to poverty.

  • 12 ) And, behold, your eyes see, and the eyes of my brother Benjamin, that it is my mouth that speaks unto you.

  • 13 ) And all of you shall tell my father of all my glory in Egypt, and of all that all of you have seen, and all of you shall haste and bring down my father here.

  • 14 ) And he fell upon his brother Benjamin's neck, and wept, and Benjamin wept upon his neck.

  • 15 ) Moreover he kissed all his brethren, and wept upon them: and after that his brethren talked with him.

Genesis 45: 1-15
  • 1 ) അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കൽ നിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല.

  • 2 ) അവൻ ഉച്ചത്തിൽ കരഞ്ഞു, മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.

  • 3 ) യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു, എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.

  • 4 ) യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു, അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു, നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.

  • 5 ) എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ, ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.

  • 6 ) ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോൾ രണ്ടു സംവത്സരമായി, ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.

  • 7 ) ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു.

  • 8 ) ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു, അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.

  • 9 ) നിങ്ങൾ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു, നീ താമസിയാതെ എന്റെ അടുക്കൽ വരേണം.

  • 10 ) നീ ഗോശെൻ ദേശത്തു പാർത്തു എനിക്കു സമീപമായിരിക്കും, നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.

  • 11 ) നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും, ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും.

  • 12 ) ഇതാ, ഞാൻ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.

  • 13 ) മിസ്രയീമിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം, എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.

  • 14 ) അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു, ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.

  • 15 ) അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു, അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു.