AGM 13 July 2024
കർത്താവിൽ പ്രിയരേ, ഏവർക്കും ക്രിസ്തുവേശുവിൽ സ്നേഹവന്ദനം!!
KIMTC ഹോംലാൻഡ് ഫെല്ലോഷിപ്പിന്റെ 2024 ലെ വാർഷിക മീറ്റിംഗ് ദൈവഹിതമായാൽ 2024 ജൂലൈ പതിമൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ മാരാമൺ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഇവിടെ സ്ഥിരതാമസം ആക്കിയിട്ടുള്ളവരും ഇപ്പോൾ KIMTC യിൽ അംഗങ്ങൾ ആയിട്ടുള്ളവരും (അവധിയിൽ വന്നിട്ടുള്ളവർ) ആയ എല്ലാവരും വളരെ താല്പര്യത്തോടെ ഈ കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് വീണ്ടും സ്നേഹത്തോടെ ഓർപ്പിക്കുന്നു.
KIMTC ഹോംലാൻഡ് ഫെൽലോഷിപ്പിന്റെ പ്രസിഡന്റ് ബഹു. ബിജു സാം അച്ചന്റെ മഹനീയ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ ബഹു. വെരി റവ. ഡോ. സി. കെ. മാത്യു അച്ചൻ മുഖ്യ സന്ദേശം നൽകുന്നതാണ്.
കൂടാതെ, ഈ മീറ്റിംഗിൽ ഗാന ശുശ്രൂഷക്ക് ഒരു പ്രൊഫഷണൽ ഗായക സംഘം (Orchestra) നേതൃത്വം നൽകുന്നതായിരിക്കും. അവർ കാതിനും മനസ്സിനും ഇമ്പമേറിയ ഗാനങ്ങൾ ആലപിക്കുന്നതാണ്.
രെജിസ്ട്രേഷൻ 13/07/24 രാവിലെ 09:15 ന് ആരംഭിക്കുന്നതാണ്.
ഈ വാർഷിക മീറ്റിംഗ് ഒരു വലിയ അനുഗ്രഹമാക്കിത്തീർക്കുവാൻ എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം. ഈ കൂടിവരവ് ഒരു പുത്തൻ അനുഭവമാക്കിത്തീർക്കുവാൻ ഏവരുടെയും കുടുംബമായുള്ള സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
എന്ന് സ്നേഹത്തോടെ,
റവ. ബിജു സാം, പ്രസിഡന്റ്
ശ്രീ. സണ്ണി ഈശോ, വൈസ്-പ്രസിഡന്റ്
ശ്രീ. തോമസ് എബ്രഹാം, സെക്രട്ടറി
കർത്താവിൽ പ്രിയരേ,
KIMTC ഹോംലാൻഡ് ഫെല്ലോഷിപ്പ് -
2024 ജൂലൈ 13 ശനിയാഴ്ച മാരാമൺ റിട്രീറ്റ് സെന്ററിൽ വെച്ച് കൂടിയ 2023/2024 വാർഷിക പൊതുയോഗത്തിൽ വെച്ച് താഴെപ്പറയുന്നവർ 2024/2025 വർഷത്തേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.
1. പ്രസിഡന്റ്: റവ. ബിജു സാം.
2. വൈസ് പ്രസിഡന്റ്: ശ്രീ. ലാലൻ ജേക്കബ്, മാരാമൺ.
3. സെക്രട്ടറി: ശ്രീ തോമസ് എബ്രഹാം, കൂടൽ.
4. ട്രസ്റ്റി: ശ്രീ. വർഗീസ് ജോർജ്, വെച്ചൂച്ചിറ.
5. പ്രയർ സെൽ കൺവീനർ , ശ്രീ. കെ. എബ്രഹാം ജേക്കബ്, കോഴഞ്ചേരി.
കമ്മിറ്റി അംഗങ്ങൾ:
6. ശ്രീ. ഉമ്മൻ മാത്യു, നാരങ്ങാണം .
7. ശ്രീ. സണ്ണി വർഗീസ് വെട്ടത്തു, മാരാമൺ.
8. ശ്രീ. പ്രസാദ് ജോർജ്, കുമ്പനാട്.
8. ശ്രീമതി. ഏലിയാമ്മ വർഗീസ്, വെച്ചൂച്ചിറ.
9. ശ്രീമതി. ഏലിയാമ്മ തോമസ്, കൂടൽ.
10. ശ്രീമതി. മിനി വർഗീസ് വെട്ടത്ത്, മാരാമൺ.
11) KIMTC പ്രതിനിധി.
13) ഓഡിറ്റർ: ശ്രീ. പി. ഐ. ചാക്കോ, ഓതറ.
എല്ലാവരും തുടർന്നും സഹകരിക്കേണമേ.