Lectionary

Genesis 14: 5-10
  • 5 ) And in the fourteenth year came Chedorlaomer, and the kings that were with him, and stroke the Rephaims in Ashteroth Karnaim, and the Zuzims in Ham, and the Emins in Shaveh Kiriathaim,

  • 6 ) And the Horites in their mount Seir, unto Elparan, which is by the wilderness.

  • 7 ) And they returned, and came to Enmishpat, which is Kadesh, and stroke all the country of the Amalekites, and also the Amorites, that dwelt in Hazezontamar.

  • 8 ) And there went out the king of Sodom, and the king of Gomorrah, and the king of Admah, and the king of Zeboiim, and the king of Bela (the same is Zoar,) and they joined battle with them in the vale of Siddim,

  • 9 ) With Chedorlaomer the king of Elam, and with Tidal king of nations, and Amraphel king of Shinar, and Arioch king of Ellasar, four kings with five.

  • 10 ) And the vale of Siddim was full of slimepits, and the kings of Sodom and Gomorrah fled, and fell there, and they that remained fled to the mountain.

Genesis 14: 5-10
  • 5 ) അതുകൊണ്ടു പതിനാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരുംവന്നു, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിർയ്യാത്തയീമിലെ ഏമ്യരെയും

  • 6 ) സേയീർമലയിലെ ഹോർയ്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻ വരെ തോല്പിച്ചു.

  • 7 ) പിന്നെഅവർ തിരിഞ്ഞു കാദേശ് എന്ന ഏൻ മിശ്പാത്തിൽവന്നു അമലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോർയ്യരെയും കൂടെ തോല്പിച്ചു.

  • 8 ) അപ്പോൾ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ധീംതാഴ്വരയിൽ വെച്ചു

  • 9 ) ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അർയ്യോക്ക് എന്നിവരുടെ നേരെ പട നിരത്തി, നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നെ.

  • 10 ) സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു, സൊദോംരാജാവും ഗൊമോരാ രാജാവും ഓടിപ്പോയി അവിടെ വീണു, ശേഷിച്ചവർ പർവ്വതത്തിലേക്കു ഓടിപ്പോയി.